നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടികളെന്ന് വനിത കമ്മീഷന്‍

ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ അംഗം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു

Update: 2024-12-11 09:14 GMT

Image-File

കാസര്‍കോട്: മന്‍സൂര്‍ നഴ്‌സിംഗ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികളെന്ന് വനിത കമ്മീഷന്‍ അംഗം പി.കുഞ്ഞായിഷ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. വിദ്യാര്‍ഥിനികളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് കമ്മീഷന്‍ അംഗ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ത്ഥിനിയെ വഴക്ക് പറഞ്ഞിരുന്നെന്നും ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മനോ വിഷമത്തിലായിരുന്നുവെന്നും സഹപാഠികളും സുഹൃത്തുക്കളും മൊഴിനല്‍കിയിട്ടുണ്ടെന്ന് പി. കുഞ്ഞായിഷ പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് . 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കുമെന്നും പി കുഞ്ഞായിഷ പറഞ്ഞു.

Similar News