വീടിന് പിറകിലുള്ള ചായ്പില്‍ സൂക്ഷിച്ച 20,000ത്തിലേറെ പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ബീരന്ത് വയല്‍ സുനാമി കോളനിയിലെ മുന്ന ചൗധരിയുടെ വീട്ടില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്;

Update: 2025-07-14 06:14 GMT

കാസര്‍കോട്: വീടിന് പിറകിലുള്ള ചായ്പില്‍ സൂക്ഷിച്ച 20,000ത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ബീരന്ത് വയല്‍ സുനാമി കോളനിയിലെ മുന്ന ചൗധരി(56)യുടെ വീട്ടില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

മുന്ന ചൗധരിയെ ശനിയാഴ്ച കാസര്‍കോട് ബസ് സ്റ്റാന്റില്‍ നിന്ന് 240 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വീടിന് പിറകില്‍ ചാക്കുകളിലാക്കി പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് മുന്ന ചൗധരിയുടെ മകന്‍ പി. രമാനന്ദ ചൗധരിക്കെതിരെയും പൊലീസ് കേസെടുത്തു.

Similar News