മൊഗ്രാലില്‍ പള്ളി പൊളിക്കുന്നതിനിടെ താഴെ വീണ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ് സ്വദേശി രാംദാസ് ആണ് മരിച്ചത്;
By : Online correspondent
Update: 2025-08-01 06:01 GMT
കുമ്പള: മൊഗ്രാലില്‍ പള്ളി പൊളിക്കുന്നതിനിടെ താഴെ വീണ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാംദാസ്(55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൊഗ്രാലിലെ പള്ളി പൊളിക്കുന്നതിനിടെ സ്ലാബ് അടക്കം താഴെ വീണാണ് രാംദാസിന് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ രാംദാസിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.