പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍; പൊലീസ് അന്വേഷണം തുടങ്ങി

തിങ്കളാഴ്ച രാത്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു;

Update: 2025-04-29 07:38 GMT

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വീട്ടിനകത്താണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ വീട്ടുകാര്‍ കാണുകയും താഴെയിറക്കി ദേളിയിലെ ആസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News