ഗൃഹനാഥന്‍ വീടിന്റെ സ്റ്റെയര്‍ കെയ്സില്‍ തൂങ്ങിമരിച്ച നിലയില്‍

കോളിയടുക്കം അണിഞ്ഞയിലെ ചന്തുവിന്റെ മകന്‍ ഗോപാലകൃഷ്ണനാണ് മരിച്ചത്;

Update: 2025-10-02 04:37 GMT

ചട്ടഞ്ചാല്‍: ഗൃഹനാഥനെ വീടിന്റെ സ്റ്റെയര്‍ കെയ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്കം അണിഞ്ഞയിലെ ചന്തുനായരുടെയും കെ നാരായണിയുടെയും മകന്‍ ഗോപാലകൃഷ്ണ(51)നാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ പ്രവാസിയാണ്. വീട്ടുകാര്‍ അടുത്തുള്ള ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മരണ കാരണം വ്യക്തമല്ല. ഭാര്യ: ഇ.സിന്ധു. മക്കള്‍: ധീരജ്, നീരജ്. സഹോദരങ്ങള്‍: മാലതി, വനജാക്ഷി, പത്മിനി, പ്രകാശന്‍.

Similar News