ഇടിമിന്നലില്‍ ജില്ലയുടെ പലഭാഗങ്ങളിലും വ്യാപക നാശനഷ്ടം
ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം കത്തി നശിച്ചു.;
By : Online correspondent
Update: 2025-05-01 05:00 GMT
കാസര്‍കോട്: ബുധാനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും ജില്ലയുടെ പലഭാഗങ്ങളിലുമുണ്ടായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം കത്തി നശിച്ചു. ചെങ്കള ചേരൂരിലെ എം.സി. ഇബ്രാഹിമിന്റെ വീട്ടില്‍ ജനല്‍ പാളികളിലും ഭിത്തിയിലും വിള്ളല്‍ വീണു. കോണ്‍ക്രീറ്റ് ഇളകി.
ഉളുവാര്‍ ഭാഗത്തും വൈദ്യുതി ഉപകരണങ്ങള്‍ ഇടി മിന്നലില്‍ കത്തി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിമിന്നലിലും നാശ നഷ്ടമുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങള്‍ ലൈനുകള്‍ക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകള്‍ ലൈനില്‍ പതിച്ചും വൈദ്യുതി മുടങ്ങിയിരിക്കയാണ്. വൈദ്യുതി തടസം പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞദിവസം പെയ്ത മഴ വേനല്‍ ചൂടില്‍ നിന്ന് അല്‍പം ആശ്വാസം പകരുന്നതായി.