ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈന്‍മാന് ഗുരുതരം

സീതാംഗോളി വൈദ്യുതി സെക്ഷനിലെ ലൈന്‍മാനും വയനാട് സ്വദേശിയുമായ വിനോദിനാണ് പരിക്കേറ്റത്;

Update: 2025-10-10 06:16 GMT

കാസര്‍കോട്: ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈന്‍മാന് ഗുരുതരമായി പരിക്കേറ്റു. സീതാംഗോളി വൈദ്യുതി സെക്ഷനിലെ ലൈന്‍മാനും വയനാട് സ്വദേശിയുമായ വിനോദി(46)നാണ് പരിക്കേറ്റത്. ഉടന്‍ തന്നെ സമീപ വാസികള്‍ ഓടിയെത്തുകയും വിനോദിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നിലവില്‍ മംഗളൂരു സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിനോദ്.

വ്യാഴാഴ്ച ഉച്ചക്ക് സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്. വിനോദ് ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.

Similar News