കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം; ഗ്രീന്‍ വുഡ് കോളേജ് പ്രിന്‍സിപ്പലിനെ സസ് പെന്‍ഡ് ചെയ്തു
അന്വേഷണവുമായി സഹകരിക്കുമെന്ന് കോളേജ് മാനേജ്മെന്റ്;
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന കേസില്‍ പ്രതിയായ പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജ് പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ് പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ് മെന്റ് അജീഷിനെ സസ്പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ രണ്ടിന് ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വ്വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. പരീക്ഷക്ക് രണ്ടു മണിക്കൂര്‍ മുമ്പ് പ്രിന്‍സിപ്പലിന്റെ ഇ- മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പിലേക്ക് വരികയായിരുന്നു.
പാസ് വേര്‍ഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ അധികാരമുള്ളത്. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. എന്നാല്‍ പരീക്ഷയ്ക്ക് മുമ്പെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട് സ് ആപ്പിലൂടെ കിട്ടി.
ഇതുസംബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല പരാതി നല്‍കിയതോടെ പൊലീസും അന്വേഷണമാരംഭിച്ചിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട പരീക്ഷ പേപ്പര്‍ ചോര്‍ത്തിയത് തെറ്റാണെന്നും ഇത് ക്രിമിനല്‍ നടപടിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഗ്രീന്‍വുഡ് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കുന്നുണ്ട്.