സിനിമാറ്റിക് ഡാന്‍സ് മത്സര വിധിയെ ചൊല്ലി വിധികര്‍ത്താവിന് മര്‍ദനം
നീലേശ്വരം കൊളുന്തില്‍ പാട്ടത്തില്‍ ഹൗസില്‍ എന്‍.കെ രാജേഷിനാണ് മര്‍ദനമേറ്റത്.;
By : Online correspondent
Update: 2025-04-30 07:07 GMT
കാസര്‍കോട്: സിനിമാറ്റിക് മത്സരത്തിന്റെ വിധിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡാന്‍സ് മാസ്റ്റര്‍ക്ക് മര്‍ദനമേറ്റു. നീലേശ്വരം കൊളുന്തില്‍ പാട്ടത്തില്‍ ഹൗസില്‍ എന്‍.കെ രാജേഷി(54)നാണ് മര്‍ദനമേറ്റത്. അടുക്കത്ത് ബയലിലെ ഒരു മാര്‍ബിള്‍ കടയില്‍ കയറിയാണ് മര്‍ദിച്ചതെന്ന് പറയുന്നു. ഈ കടയിലെ ജീവനക്കാരന്‍ കൂടിയാണ് രാജേഷ്.
ചുള്ളിക്കരയില്‍ രണ്ട് ദിവസം മുമ്പ് സിനിമാറ്റിക് ഡാന്‍സ് മത്സരം ഉണ്ടായിരുന്നു. ഇതിന്റെ വിധി നിര്‍ണയത്തെ ചൊല്ലിയാണ് ഗണേഷ് എന്നൊരാളും മറ്റൊരാളും ചേര്‍ന്ന് കാസര്‍കോട്ടെ കടയിലെത്തി തന്നെ മര്‍ദിച്ചതെന്ന് രാജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.