മരണവീട് സന്ദര്‍ശിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
തെരുവത്ത് ഹൊന്നമൂലയിലെ അഷ്റഫ് മാഷിന്റെ ഭാര്യ ആയിഷ ആണ് മരിച്ചത്;
By : Online correspondent
Update: 2025-07-25 09:22 GMT
കാസര്‍കോട്: കൊട്ട്യാടിയില്‍ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോയ തളങ്കര തെരുവത്ത് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. തെരുവത്ത് ഹൊന്നമൂലയിലെ അഷ്റഫ് മാഷിന്റെ ഭാര്യ ആയിഷ(64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സഹോദരങ്ങള്‍ക്കൊപ്പം മരണവീട് സന്ദര്‍ശിക്കാന്‍ പോയ ആയിഷ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പരേതരായ കൊട്ട്യാടി അഹ്‌മദിന്റെയും ബീഫാത്തിമയുടെ മകളാണ്.
മക്കള്‍: സുഹൈല്‍ അഹ് മദ്, ഷെമീല്‍ അഹ് മദ്, ഷെമീമ (ഖത്തര്‍), ഫൈസല്‍, ഷഫാന. മരുമക്കള്‍: സുഹ് റാബി, അര്‍ഫാന, കരീം, റസാന, ബദറുദ്ദീന്‍. സഹോദരങ്ങള്‍: അഹ് മദ് കൊട്ടയാടി, ഖജീദ, നബീസ, മൈമൂന, ഷാഫി കൊട്ടയാടി, സൈനബ, ഹനീഫ് കൊട്ടയാടി, ഇഖ് ബാല്‍ കൊട്ടയാടി (ബഹ് റൈന്‍), ഷാഹിന.