എച്ച്.എ.എല്‍ കമ്പനി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മായിപ്പാടി കുതിരപ്പാടിയിലെ ശങ്കര പാട്ടാളിയുടെയും രതിയുടെയും മകന്‍ ഹരികൃഷ്ണന്‍ ആണ് മരിച്ചത്;

Update: 2025-09-09 05:37 GMT

കാസര്‍കോട്: എച്ച്.എ.എല്‍ കമ്പനിയിലെ ജീവനക്കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി കുതിരപ്പാടിയിലെ ശങ്കര പാട്ടാളിയുടെയും രതിയുടെയും മകന്‍ ഹരികൃഷ്ണന്‍(22) ആണ് മരിച്ചത്. സീതാംഗോളിയിലെ എ.എച്ച്.എല്‍ കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായ ഹരികൃഷ്ണനെ തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സഹോദരന്‍: കിരണ്‍. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News