കാസര്‍കോട് നിന്ന് മോളിവുഡിലേക്ക്; സ്വപ്ന സാക്ഷാല്‍ക്കാരത്തില്‍ അജ്മല്‍ അഷ്‌കര്‍

Update: 2025-07-16 09:49 GMT

കാസര്‍കോട്: മലയാള സിനിമാ മേഖലയില്‍ കാസര്‍കോട്ടു നിന്നുള്ള താരങ്ങളുടെ നിരയില്‍ ഒരു പേര് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. അണങ്കൂര്‍ സുല്‍ത്താന്‍ നഗര്‍ സ്വദേശിയായ അജ്മല്‍ അഷ്‌കര്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. സിനിമയില്‍ അഭിനയിക്കണമെന്ന കു്ട്ടിക്കാലം മുതലുള്ള ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്. ഏറെ നാള്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നം ചെറിയ ചെറിയ വേഷങ്ങളിലൂടെ പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് അജ്മല്‍. 'എമ്പുരാന്‍' ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച അജ്മല്‍ 'ദ പ്രൊട്ടക്ടര്‍', 'കൂടല്‍' എന്നീ സിനിമകളില്‍ മികച്ച കഥാപാത്രമായി രംഗത്തെത്തി. ഒരാഴ്ചയുടെ ഇടവേളകളിലാണ് രണ്ട് സിനിമകളും തിയേറ്ററുകളിലെത്തിയത്. ജി.എം മനുവാണ് ദി പ്രൊട്ടക്ടര്‍ സിനിമയുടെ സംവിധായകന്‍. 'കൂടലി'ന്റെത് ഷാഫിയും.ആലപ്പുഴ ജിംഖാന, എമ്പുരാന്‍, പാര്‍ട്ട്നേര്‍സ് എന്നീ സിനിമകളിലും അജ്മല്‍ മുഖം കാണിച്ചിരുന്നു.കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹത്തോടെ എറണാകുളത്തെത്തുകയായിരുന്നു.

Similar News