മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കോളിയടുക്കം അണിഞ്ഞ തട്ടില്‍ ഹൗസിലെ കെ രത്‌നാകരന്‍ നായര്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-10-16 06:46 GMT
കാസര്‍കോട്: മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്കം അണിഞ്ഞ തട്ടില്‍ ഹൗസിലെ കെ രത്‌നാകരന്‍ നായര്‍(57) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് രത്നാകരന്‍ നായരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
അനാരോഗ്യം കാരണം ആറുമാസമായി രത്നാകരന്‍ നായര്‍ ജോലിക്ക് പോയിരുന്നില്ല. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വേണുഗോപാലന്‍ നായര്‍, സുമിത, പരേതരായ കൃഷ്ണന്‍നായര്‍, കുഞ്ഞിരാമന്‍നായര്‍. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.