നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചു; യുവാവിനെതിരെ കേസ്
ഷിറിബാഗിലു മായിപ്പാടി തൈവളപ്പിലെ അബ്ദുല്ലയുടെ പരാതിയില്‍ ഷിറിബാഗിലുവിലെ നവീന്‍ കുമാറിനെതിരെയാണ് കേസെടുത്തത്;
By : Online correspondent
Update: 2025-10-10 06:49 GMT
കാസര്‍കോട് : നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഷിറിബാഗിലു മായിപ്പാടി തൈവളപ്പിലെ അബ്ദുല്ലയുടെ പരാതിയില്‍ ഷിറിബാഗിലുവിലെ നവീന്‍ കുമാറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
സെപ്തംബര്‍ 21ന് തൈവളപ്പില്‍ നബിദിനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പതാക നവീന്‍ കുമാര്‍ പിഴുതെടുത്ത് കത്തിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും കൂടെയുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തുകയും സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുമാണ് അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.