പരിശോധനക്കിടെ നിര്‍ത്താതെ പോയി; കാറിലും സ്‌കൂട്ടറിലും കടത്തിയ മദ്യം കയ്യോടെ പിടിച്ച് എക് സൈസ്
വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ഓടിയതിനാല്‍ പിടികൂടാനായില്ല;
കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന ഊര്‍ജിതമായി തുടരുന്നു. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ കോഡ് കഴിഞ്ഞ ദിവസം രാത്രി ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ സി.പി.സി.ആര്‍.ഐക്ക് സമീപം വെച്ച് പിന്തുടര്‍ന്ന് പിടികൂടി.
കാറില്‍ നടത്തിയ പരിശോധനയില്‍ 272.16 ലിറ്റര്‍ വിദേശ മദ്യം കണ്ടെത്തി. വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ഓടിയതിനാല്‍ പിടികൂടാനായില്ല. കാസര്‍കോട് റെയിഞ്ച് എക്സൈസ് അന്വേഷണം നടത്തിവരികയാണ്. ആള്‍ട്ടോ 800 കാര്‍ കസ്റ്റഡിയിലെടുത്തു.
കുമ്പള എക്സൈസ് റെയിഞ്ച് ഹൊസങ്കടിയില്‍ നടത്തിയ പരിശോധനയില്‍ 2.88 ലിറ്റര്‍ മദ്യം പിടികൂടി. ഹൊസ് ദുര്‍ഗ് എക്സൈസ് റെയിഞ്ച് മാട്ടുമ്മലില്‍ നടത്തിയ പരിശോധനയില്‍ 750 എം.എല്‍ മദ്യം കൈവശം വെച്ചതിന് ചിത്താരി കടപ്പുറത്തെ കെ. അരവിന്ദാക്ഷനെതിരെ കേസെടുത്തു.