റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്
കോളിയടുക്കം ലക്ഷം വീട് കോളനിയിലെ കെ മുഹമ്മദിനാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-07-15 06:18 GMT
കോളിയടുക്കം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കോളിയടുക്കം ലക്ഷം വീട് കോളനിയിലെ കെ മുഹമ്മദി(75)നാണ് പരിക്കേറ്റത്. കോളിയടുക്കത്തെ പെരുമ്പള സര്‍വീസ് സഹകരണബാങ്കിന് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തില്‍ മുഹമ്മദിന്റെ ഇടതുകാലെല്ല് പൊട്ടി. മുഹമ്മദിന്റെ പരാതിയില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ മുഹമ്മദ് സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.