തെക്കില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്
തെക്കില്‍ അമ്പത്തിഅഞ്ചാം മൈലിലാണ് അപകടമുണ്ടായത്;
By : Online correspondent
Update: 2025-10-17 06:37 GMT
ചട്ടഞ്ചാല്‍: തെക്കില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. പനയാല്‍ വെങ്ങാട്ടെ ടി അനില്‍ കുമാര്‍(40), ഭാര്യ ശാരിത(33), മക്കളായ അലംകൃത(9), വിഹാന്‍ (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെക്കില്‍ അമ്പത്തിഅഞ്ചാം മൈലിലാണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റ നാലു പേരെയും കാസര്‍കോട് വിന്‍ടെക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.