കൊല്ലമ്പാറയില്‍ കോണ്‍ഗ്രസ് കൊടിമരവും, കൊടിയും നശിപ്പിച്ചു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് കൊടിമരം നശിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍;

Update: 2025-11-10 06:44 GMT

കാസര്‍കോട്: കൊല്ലമ്പാറ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലമ്പാറ സ്‌കൂളിന് സമീപത്ത് സ്ഥാപിച്ച കൊടിമരവും, കൊടിയും നശിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രയാണ് സംഭവം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് കൊടിമരം നശിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ ആസൂത്രിത നീക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഴരുത് എന്നും, അക്രമ രാഷ്ട്രീയക്കാര്‍ക്കെതിരെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ജനം വോട്ടിങ്ങിലൂടെ മറുപടി നല്‍കുമെന്നും നേതാക്കളായ ഉമേശന്‍ ബേളൂര്‍, മനോജ് തോമസ്, അജയന്‍ ബേളൂര്‍, പി നാരായണന്‍ കക്കോള്‍, സുകുമാരന്‍ കീഴ് മാല തുടങ്ങിയ നേതാക്കള്‍ പറഞ്ഞു.

Similar News