കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവും പിടികൂടി; 3 പേര്‍ കാസര്‍കോട്ട് പിടിയില്‍
കൊളവയലിലെ പി.എം നൗഷാദ്, മീലങ്ങാടിയിലെ മുഹമ്മദ് സിറാജ് , ചൂരിപ്പള്ളത്തെ അഷറഫ് അഹമ്മദ് അബ്ദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-11-07 05:55 GMT
കാസര്‍കോട്: കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു പേര്‍ കാസര്‍കോട്ട് പൊലീസ് പിടിയിലായി. അജാനൂര്‍ കൊളവയലിലെ പി.എം നൗഷാദ്(38), ഉള്ളാള്‍ മീലങ്ങാടിയിലെ മുഹമ്മദ് സിറാജ്(25), നെല്ലിക്കട്ട ചൂരിപ്പള്ളത്തെ അഷറഫ് അഹമ്മദ് അബ്ദുള്ള(46) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സര്‍വീസ് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് 0.08 ഗ്രാം എംഡിഎംഎയും 0.93 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.