ആള്‍ത്താമസമില്ലാത്ത തറവാട് വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ തൂണുകള്‍ കവര്‍ന്നു
ഷിറിബാഗിലുവിലെ തറവാട് വീട്ടില്‍ നിന്നും മരവും പിത്തളയും കൊണ്ട് നിര്‍മിച്ച തൂണുകളാണ് മോഷണം പോയത്;
By : Online correspondent
Update: 2025-11-07 05:48 GMT
കാസര്‍കോട്: ആള്‍ത്താമസമില്ലാത്ത തറവാട് വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ തൂണുകള്‍ കവര്‍ച്ച ചെയ്തു. ഷിറിബാഗിലുവിലെ തറവാട് വീട്ടില്‍ നിന്നും മരവും പിത്തളയും കൊണ്ട് നിര്‍മിച്ച തൂണുകളാണ് മോഷണം പോയത്. നടുത്തളത്തിലുള്ള തൂണുകളാണ് കാണാതായത്.
സംഭവത്തില്‍ വീട്ടുടമ കുന്ദാപുരം സ്വദേശി സന്‍മത്ത് ഹെഗ് ഡെയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.