കെ.എസ്.യു പ്രവര്‍ത്തകനെ ക്വാര്‍ട്ടേഴ്സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ കൊളവല്ലൂരിലെ പി അജുവാദിനാണ് മര്‍ദ്ദനമേറ്റത്;
By : Online correspondent
Update: 2025-08-20 06:28 GMT
മുന്നാട്: കെ.എസ്.യു പ്രവര്‍ത്തകനെ ക്വാര്‍ട്ടേഴ്സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ കൊളവല്ലൂരിലെ പി അജുവാദി(24)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വട്ടപ്പാറയിലെ ശരത്, മുന്നാട്ടെ അതുല്‍രാജ്, അരിച്ചെപ്പിലെ വിഷ്ണു, പെരിയയിലെ ശ്രീരൂപ്, അരിച്ചെപ്പിലെ അഖില്‍രാജ്, മുന്നാട്ടെ അനുരാജ് എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി മുന്നാട്ടെ വാടകക്വാര്‍ട്ടേഴ് സില്‍ അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അജുവാദിനെ മര്‍ദിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.