ബോവിക്കാനത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും വാച്ചും കവര്‍ന്നതായി പരാതി
മൂലടുക്കം കാവുപ്പടിയിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്;
By : Online correspondent
Update: 2025-10-02 06:40 GMT
കാസര്‍കോട്: ബോവിക്കാനം മൂലടുക്കത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച. 5 പവനോളം സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചും ഉള്‍പ്പെടെ മോഷണം പോയതായാണ് വിവരം. മൂലടുക്കം കാവുപ്പടിയിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഖാദറിന്റെ ഭാര്യയും മക്കളും ചൗക്കിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു.
ബുധനാഴ്ച രാത്രി സമീപത്തെ ബന്ധുക്കളാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ കിടപ്പ് മുറികളിലെ അലമാരകള്‍ തകര്‍ത്ത നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ പരിശോധനക്കെത്തും.