9 വയസുകാരന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് കരള്‍ദാതാവിനെ കണ്ടെത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി
സംഭവത്തില്‍ സോണിയ എന്ന യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു;
By : Online correspondent
Update: 2025-04-12 05:30 GMT
ചട്ടഞ്ചാല്‍: ഒമ്പതുവയസുകാരന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് കരള്‍ദാതാവിനെ കണ്ടെത്തി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പണം തട്ടിയെടുത്തതായി പരാതി. തെക്കില്‍ സ്വദേശിനിയായ 28കാരിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് സോണിയ എന്ന യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
2023 ഫെബ്രുവരിയില്‍ ഒരു ലക്ഷം രൂപയും മെയ് മാസത്തില്‍ ഏഴുലക്ഷം രൂപയും നല്‍കിയെങ്കിലും കരള്‍ദാതാവിനെ കണ്ടെത്തി നല്‍കിയില്ല എന്നാണ് പരാതി. പണം തിരികെ അവശ്യപ്പെട്ടപ്പോള്‍ സോണിയ 3.60 ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി മൂന്നുലക്ഷം രൂപ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.