ബീച്ച് ഫെസ്റ്റ് കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു

Update: 2025-12-30 08:13 GMT

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് കാണാനെത്തിയ യുവാവ് തീവണ്ടി തട്ടി മരിച്ചു. പൊയിനാച്ചി തെക്കില്‍പറമ്പ് ശിവം ഹൗസില്‍ കെ. വേണുഗോപാലന്‍ നായരുടെ മകനും മംഗളൂരു ശ്രീനിവാസ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ മുല്ലച്ചേരി ശിവാനന്ദന്‍(19) ആണ് മരിച്ചത്. പള്ളിക്കര ബീച്ചിന് സമീപത്തെ റെയില്‍വേ ട്രാക്കിനടുത്തുകൂടി സുഹൃത്തുക്കളോടൊന്നിച്ച് നടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. അച്ഛന്‍ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ പൊയിനാച്ചിയില്‍ റിയാ ട്രാവല്‍സ് സ്ഥാപനം നടത്തിവരികയാണ്. അമ്മ: സ്മിത. ഏകമകനായിരുന്നു ശിവാനന്ദന്‍.

Similar News