കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Update: 2025-12-27 08:17 GMT

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍. ദക്ഷിണ കര്‍ണാടക ബല്‍ത്തങ്ങാടി ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫിനെ(21)യാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പോക്സോ ആക്ട് സെക്ഷന്‍ 13, 67(ബി) ഐ.ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പ്രേമരാജന്‍, പ്രശാന്ത്, സി.പി.ഒമാരായ ഹരിപ്രസാദ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News