നാടെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു

Update: 2025-12-26 10:17 GMT

കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചില്‍ നടന്ന ക്രിസ്തുമസ് ആഘോഷം

കാസര്‍കോട്: നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്രിസ്തുമസ് ആഘോഷിച്ചു. യേശു ജനിച്ച കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വീടുകളിലും പള്ളികളിലും മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി. രാത്രികാലങ്ങളില്‍ സാന്താക്ലോസിനൊപ്പം വീടുതോറും കരോള്‍ സംഘങ്ങള്‍ കയറിയിറങ്ങി. കുട്ടികളും മുതിര്‍ന്നവരും കരോള്‍ സംഘത്തിലുണ്ടായിരുന്നു. കഠിനമായ മഞ്ഞുകാലത്തും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം പകരാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സഹായിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കാനും മുറിവേറ്റവര്‍ക്ക് ആശ്വാസമേകാനും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. എളിമയുടെയും കരുണയുടെയും സന്ദേശമാണ് ക്രിസ്തുമസ് പകരുന്നത്.

കാസര്‍കോട്ടെ ചര്‍ച്ചുകളില്‍ ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്രിസ്തുമസ് ആഘോഷം വിപുലമായി സംഘടിപ്പിച്ചു. കയ്യാര്‍ ക്രിസ്തുരാജ പള്ളിയില്‍ നടന്ന നടീല്‍ ചടങ്ങില്‍ ജാര്‍ഖണ്ഡ് റാഞ്ചി സെമിനാരി ഡയറക്ടര്‍ ഫാ. ജോണ്‍ ക്രാസ്റ്റ മുഖ്യകാര്‍മികത്വം വഹിച്ചു. കയ്യാര്‍ ക്രിസ്റ്റരാജ ചര്‍ച്ച വികാരി ഫാ. വിശാല്‍ മോണിസ് പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.


Similar News