ആലംപാടി സ്വദേശിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് ലക്ഷത്തിലേറെ രൂപ കൈക്കലാക്കി; നാലുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ആലംപാടി സ്വദേശിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് ഒരു ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം നാല് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ റയീസ്(18), മഞ്ചത്തടുക്കയിലെ കബീര്‍(18), ആദില്‍(18) എന്നിവരെയും ഒരു കുട്ടിയെയുമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ആലംപാടിയിലെ പി.എം ഖമറുദ്ദീന്റെ എ.ടി.എം കാര്‍ഡും പേഴ്സുമാണ് സംഘം തട്ടിയെടുത്തത്. ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് സംഭവം. ഖമറുദ്ദീനെ തടഞ്ഞുനിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം 2000 രൂപയടങ്ങിയ പേഴ്സും എ.ടി.എം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് എ.ടി.എം കാര്‍ഡുപയോഗിച്ച് ഖമറുദ്ദീന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയാണുണ്ടായത്.
അറസ്റ്റിലായ റെയ്‌സ്, കബീര്‍, ആദില്‍