ഇസ്രയേലിലേക്ക് വിസ വാഗ് ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്
കൊല്ലം തങ്കശ്ശേരിയിലെ സിന്ധ്യ, കൊല്ലം കാരിക്കോടിലെ വിജിമോള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്;
By : Online correspondent
Update: 2025-10-11 06:05 GMT
കുറ്റിക്കോല്‍ : ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച് കരിവേടകം ഒറ്റമാവുങ്കാലിലെ അന്നമ്മ ജോസ് നല്‍കിയ പരാതിയില്‍ കൊല്ലം തങ്കശ്ശേരിയിലെ സിന്ധ്യ(52), കൊല്ലം കാരിക്കോടിലെ വിജിമോള്‍(46) എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
അന്നമ്മയുടെ മകന്‍ അമല്‍ ജോസിന് ഇസ്രയേലിലേക്ക് വിസ ലഭിക്കുന്നതിനാണ് പണം നല്‍കിയത്. 2023 മുതല്‍ പല തവണകളായാണ് പണം നല്‍കിയത്. എന്നാല്‍ വിസ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ നിലവിലില്ലാത്ത ബാങ്കിന്റെ ചെക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അന്നമ്മ പൊലീസില്‍ പരാതി നല്‍കിയത്.