പച്ചക്കറിക്കടയുടെ പൂട്ട് തകര്‍ത്ത് പണവും സി.സി.ടി.വിയും കവര്‍ന്നു
മേല്‍പ്പറമ്പിലെ എം.എ വെജിറ്റബിള്‍സിലാണ് മോഷണം നടന്നത്;
By : Online correspondent
Update: 2025-11-22 05:40 GMT
മേല്‍പ്പറമ്പ്: പച്ചക്കറിക്കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് പണവും സി.സി.ടി.വിയും കവര്‍ന്നതായി പരാതി. മേല്‍പ്പറമ്പിലെ എം.എ വെജിറ്റബിള്‍സിലാണ് മോഷണം നടന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന 6500 രൂപയും 20,000 രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറയുടെ ഡി.വി.ഡിയുമാണ് മോഷണം പോയത്.
ഇതുസംബന്ധിച്ച് കടയുടമ തെക്കില്‍ സ്വദേശി ബദറുദ്ദീന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.