പെരുമ്പള പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പെരുമ്പളയ്ക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.;

Update: 2025-04-18 04:41 GMT

കാസര്‍കോട്: പെരുമ്പള പാലത്തില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പെരുമ്പളയ്ക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെങ്കള പടിഞ്ഞാര്‍മൂലയിലെ ഷെരീഫാ(45)ണ് പുഴയില്‍ ചാടിയത്. ഷെരീഫിന്റെ ബൈക്കും ചെരുപ്പും പാലത്തിന്റെ മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പതിനൊന്നരയോടെ ഒരാള്‍ പുഴയിലേക്ക് വീഴുന്ന ശബ്ദം കേട്ടതായി പുഴയില്‍ മീന്‍ പിടിച്ചിരുന്നവരാണ് അറിയിച്ചത്.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും മൂന്ന് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News