ഷാര്‍ജയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സുധീഷിനെ ഒക്ടോബര്‍ 8ന് ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്;
By : Online correspondent
Update: 2025-10-18 06:24 GMT
മുന്നാട്: ഷാര്‍ജയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മുന്നാട് പെരിങ്ങാനം സ്വദേശി കെ. സുധീഷിന്റെ(28) മുതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തുടര്‍ന്ന് പ്ലാവുള്ളക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സുധീഷിനെ ഒക്ടോബര്‍ 8ന് ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് സുധീഷിന്റെ മരണം സംഭവിക്കുന്നത്. കെ. മോഹനന്റെയും കെ. തങ്കമണിയുടെയും മകനാണ്. സഹോദരങ്ങള്‍: കെ. വിനീത് (ഖത്തര്‍) കെ. വിനയന്‍ (ഇന്ത്യന്‍ ആര്‍മി).