കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് 20 മുതല്‍ 31 വരെ
By : Sub Editor
Update: 2025-10-18 11:04 GMT
കാസര്‍കോട്: കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ വിദഗ്ധ ഇ.എന്‍.ടി ഡോക്‌ടേര്‍സിന്റെയും ഓഡിയോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ സൗജന്യ കേള്‍വി പരിശോധനയും സംസാര വൈകല്യ നിര്‍ണയവും സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും കേള്‍വി സഹായികള്‍ക്കും പ്രത്യേക ഇളവും നിലവില്‍ കേള്‍വി സഹായികള്‍ ഉപയോഗിക്കുന്നവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാകും. ഒക്‌ടോബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 31 വരെ ഓഫര്‍ ലഭിക്കും. കേള്‍വിയും സംസാരവുമായി ബന്ധപ്പെട്ട എല്ലാവിധ പരിശോധനകളും തെറാപ്പികളും ആസ്റ്റര്‍ മിംസ് ഓഡിയോളജിയിലും സ്പീച്ച് തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റിലും ലഭ്യമാകും. ഫോണ്‍: 7034001111, 7034020202.