പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയ ആലംപാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ആലംപാടി സ്‌കൂളിന് സമീപത്തെ കെ.എ മുഹമ്മദ് ഷാഫിയാണ് മരിച്ചത്;

Update: 2025-07-30 06:40 GMT

കാസര്‍കോട്: പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിയ ആലംപാടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലംപാടി സ്‌കൂളിന് സമീപത്തെ കെ.എ മുഹമ്മദ് ഷാഫി(48)യാണ് മരിച്ചത്. ഒമാനിലുണ്ടായിരുന്ന ഷാഫി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത് തന്നെ തിരിച്ചുപോവാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.

ദീര്‍ഘകാലം സൗദിയിലും ജോലി ചെയ്തിരുന്നു. പരേതനായ കാസര്‍കോട് അബ്ദുല്ലയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: നഫാസത്തുല്‍ മിസ് രിയ. മക്കള്‍: മിസ, മുനാസ. സഹോദരങ്ങള്‍: ഷഫീഖ്, ഫരീദ. മയ്യത്ത് ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News