16 കാരിയെ ശല്യപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവ്

Update: 2025-08-30 04:55 GMT

കാസര്‍കോട്: പതിനാറുകാരിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് കോടതി 12 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബെള്ളൂര്‍ നെട്ടണിഗെ സ്വദേശി ഷംസുദ്ദീ(39)നെയാണ് കാസര്‍കോട് പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

2019 മുതല്‍ ഷംസുദ്ദീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ഫോണില്‍ വിളിച്ചും മറ്റും ശല്യപ്പെടുത്തുകയായിരുന്നു. 2022ല്‍ പെണ്‍കുട്ടി പരാതി നല്‍കിയതോടെ ആദൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അന്നത്തെ ആദൂര്‍ എസ്.ഐ കെ.വി മധുസൂദനനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പ്രിയ ഹാജരായി.

Similar News