മയക്കുമരുന്നും മദ്യവും കടത്തിയ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട് ആറങ്ങാടി ആരായിക്കടവിലെ അബ്ദുല്‍ ഷെഫീഖിനെയാണ് കോടതി ശിക്ഷിച്ചത്;

Update: 2025-10-24 07:10 GMT

കാസര്‍കോട്: മയക്കുമരുന്നും മദ്യവും കടത്തിയ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് ആറങ്ങാടി ആരായിക്കടവിലെ അബ്ദുല്‍ ഷെഫീഖി(39)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവിനും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷ വിധിച്ചു.

2019 ഫെബ്രുവരി 13ന് ഉച്ചക്ക് ആദൂര്‍ കുണ്ടാറില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന 12.220 ഗ്രാം മെത്താഫിറ്റാമിനും 2 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവും ആദൂര്‍ എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ പിടിച്ചത്. ഇന്‍സ്‌പെക്ടര്‍മാരായ എം.എ മാത്യു, എ.വി ജോണ്‍ എന്നിവര്‍ ആദ്യാന്വേഷണം നടത്തിയ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സി.ഐ കെ. പ്രേംസദനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. വേണുഗോപാലന്‍ ഹാജരായി.

Similar News