വീട് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കാനെത്തിയ ലോറിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം: യുവതിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസ്
കുണിയയിലെ അന്‍വാസിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.;
By : Online correspondent
Update: 2025-04-27 07:21 GMT
പെരിയ: വീട് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കാനെത്തിയ ലോറിയില്‍ നിന്ന് യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പെരിയ കൂടാനം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ കുണിയയിലെ അന്‍വാസിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കാന്‍ എത്തിയ ലോറിയില്‍ നിന്ന് ഡ്രൈവര്‍ യുവതിയെ കണ്ടപ്പോള്‍ നഗ്‌നത കാണിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.