സ്‌കൂട്ടറില്‍ മദ്യം കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
മയിലാട്ടി കുയ്യംകുട്ടിച്ചാലിലെ ശ്രീകാന്തിനെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.;
By : Online correspondent
Update: 2025-04-24 05:55 GMT
പൊയിനാച്ചി: സ്‌കൂട്ടറില്‍ മദ്യം കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മയിലാട്ടി കുയ്യംകുട്ടിച്ചാലിലെ ശ്രീകാന്തിനെ(42)യാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് രാത്രി മയിലാട്ടി ചെറുകര റോഡില്‍ പൊലീസിനെ കണ്ടതോടെ ശ്രീകാന്ത് സ്‌കൂട്ടറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 23 പാക്കറ്റ് കര്‍ണ്ണാടക മദ്യം കണ്ടെടുക്കുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂട്ടറിന്റെ ഉടമയ്ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നത്.