നെല്ലിക്കുന്നില്‍ ഹാര്‍ബറിന് സമീപത്തെ കെട്ടിടത്തിന്റെ കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീണു

By :  Sub Editor
Update: 2025-06-28 09:22 GMT

നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപത്തെ കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ നിലയില്‍

കാസര്‍കോട്: നെല്ലിക്കുന്നില്‍ ഹാര്‍ബറിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് സമീപം മത്സ്യബന്ധനത്തിനുള്ള വലയൊരുക്കുന്നവര്‍ക്കിടയിലേക്ക് കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണു. മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടുകള്‍ എത്തിച്ചേരുന്ന കെട്ടിടത്തിന് സമീപത്തെ ഉപയോഗിക്കാതെക്കിടന്ന കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. ഇതിന് സമീപം ഏതാനും പേര് വല ശരിയാക്കുന്നുണ്ടായിരുന്നു. ഇവിടേക്കാണ് മതിലിന്റെ ഒരു ഭാഗം അപ്പാടെ തകര്‍ന്ന്‌വീണത്.


Similar News