ട്രെയിനില്‍ കടത്തുകയായിരുന്ന 8344 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; യു.പി സ്വദേശി അറസ്റ്റില്‍
ട്രെയിനിലെ ശുചിമുറിക്ക് സമീപം കണ്ട ചാക്കുകെട്ട് പരിശോധിച്ചപ്പോഴാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്;
By : Online correspondent
Update: 2025-10-08 04:19 GMT
കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ റെയില്‍വെ പൊലീസ് പിടികൂടി. സംഭവത്തില്‍ യു.പി സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മൗനാഥ് ഭഞ്ചന്‍ സ്വദേശി കൃഷ്ണ സോങ്കാറിനെ(24)യാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു- കോയമ്പത്തൂര്‍ എക്സ്പ്രസില്‍ നിന്നാണ് കൃഷ്ണ സോങ്കാറിനെ പിടികൂടിയത്.
ട്രെയിനിലെ ശുചിമുറിക്ക് സമീപം കണ്ട ചാക്കുകെട്ട് പരിശോധിച്ചപ്പോഴാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.