മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയില്‍ വീണ് 8 വയസുകാരന് ദാരുണാന്ത്യം
ബെള്ളൂരടുക്കയിലെ സുലൈഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-01 04:39 GMT
കാസര്‍കോട്: മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണ മരണം. ചെര്‍ക്കള പാടി ബെള്ളൂറടുക്കയിലാണ് സംഭവം. ബെള്ളൂരടുക്കയിലെ സുലൈഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ഷഹബാസിന്റെ അമ്മ സുലൈഖ വീട്ടില്‍ ചക്ക മുറിക്കുന്നതിനിടെ അടുത്ത് കളിച്ചുകൊണ്ടിരുന്ന ഷഹബാസ് കാല്‍തെന്നി കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.