മുട്ടത്ത് ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു

ഇടിച്ച കാര്‍ നിര്‍ത്താതെ പോയി;

Update: 2025-04-20 11:53 GMT

മുട്ടം: മുട്ടത്ത് ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികന്‍ കാറിടിച്ച് മരിച്ചു. മുട്ടം കുന്നിലെ അബൂബക്കര്‍(70) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2: 30 മണിയോടെയാണ് അപകടം സംഭവിച്ചത്. അബൂബക്കര്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.

ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗലാപുരം ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News