3 യുവാക്കളുടെ മരണം കാസര്‍കോടിന് കണ്ണീരായി
ഒരേദിവസം വ്യത്യസ്ത സ്ഥലങ്ങളിലായി പൊലിഞ്ഞത് രണ്ട് പ്രവാസികളടക്കം 3 പേരുടെ ജീവന്‍;
കാസര്‍കോട്: ഒരേദിവസം വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് പ്രവാസികളടക്കം 3 ചെറുപ്പക്കാരുടെ മരണം കാസര്‍കോടിനെ കണ്ണീരണിയിച്ചു. തളങ്കര പടിഞ്ഞാര്‍ സ്വദേശി ഹാഷിം വെല്‍ഫിറ്റ് (49), തളങ്കര ജദീദ് റോഡ് സ്വദേശി മുനീബ് (23), കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി കെ.എ നൗഷാദ് എന്നിവരാണ് അന്തരിച്ചത്.
ഹാഷിമും നൗഷാദും പ്രവാസികളാണ്. മുനീബ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മുനീബിന്റെ അന്ത്യം. ജദീദ് റോഡ് സ്വദേശിയും ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.എ മുജീബ് റഹ്‌മാന്റെയും മാഷിതയുടേയും മകനാണ്. എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍: ഡോ. മുബഷിറ, മുബൈന, മുഫ് ഷിറ. മയ്യത്ത് ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
എറണാകുളത്തെ ആസ്പത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഹാഷിമിന്റെ അന്ത്യം. ദുബായില്‍ വെല്‍ഫിറ്റ് സ്ഥാപനം നടത്തിവരികയായിരുന്നു. അസുഖം മൂലം ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയാണ്. ജീവകാരുണ്യ- കായിക മേഖലകളിലും സജീവമായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട് സ് ക്ലബ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു.
തളങ്കര പടിഞ്ഞാറിലെ പരേതരായ അബൂബക്കറിന്റേയും അസ്മയുടേയും മകനാണ്. ഗള്‍ഫ് വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ യഹ് യ തളങ്കരയുടെ ഭാര്യ സുഹ് റാബിയുടെ സഹോദരനുമാണ്. ഭാര്യ: സെയ്ദ. മക്കള്‍: ശഹാം, സ്വബീഹ. സഹോദരങ്ങള്‍: സുഹ് റാബി യഹ് യ, അന്‍വര്‍ വെല്‍ഫിറ്റ്, ഹംസ വെല്‍ഫിറ്റ്(ദുബായ്).
മയ്യത്ത് രാത്രി 10 മണിയോടെ തളങ്കരയിലെത്തിക്കും. യഹ് യ തളങ്കരയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഖത്തര്‍ പ്രവാസി നെല്ലിക്കുന്നിലെ കെ എ നൗഷാദും(48) ബുധനാഴ്ചയാണ് അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ കോട്ടിക്കുളം അബ്ദുല്ല - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസീറ ചൂരി.
മക്കള്‍: നഹ് യാന്‍, നൗറിന, സൈഹാന്‍, മെഹറ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെ.എ മുസ്തഫ, കെ.എ നാസര്‍, കെ.എ മുനീര്‍, റഷീദ, ഷാസിയ.