ബെണ്ടിച്ചാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് 18കാരന് പരിക്ക്

തെക്കില്‍ മാങ്ങാടന്‍ ഹൗസിലെ എം.എച്ച് മുഹമ്മദ് ഫായിസിനാണ് പരിക്കേറ്റത്;

Update: 2025-11-11 05:35 GMT

ചട്ടഞ്ചാല്‍ : ബെണ്ടിച്ചാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് 18കാരന് പരിക്കേറ്റു. തെക്കില്‍ മാങ്ങാടന്‍ ഹൗസിലെ എം.എച്ച് മുഹമ്മദ് ഫായിസി(18)നാണ് പരിക്കേറ്റത്. മുഹമ്മദ് ഫായിസിനെ ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബെണ്ടിച്ചാല്‍ എയ്യളയിലാണ് അപകടമുണ്ടായത്.

മുമ്പില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വലത്തോട്ട് വെട്ടിച്ചപ്പോള്‍ കാര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇതോടെ ഫായിസ് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയാണുണ്ടായത്. ഫായിസിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Similar News