ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കൊളത്തൂരിലെ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
കല്ലളി മഞ്ഞനടുക്കത്തെ നൗഷാദിന്റെ മകന്‍ കെ മുഹമ്മദ് സഫ് വാനെയാണ് വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.;
By : Online correspondent
Update: 2025-04-19 04:19 GMT
ബേഡകം: ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കൊളത്തൂരിലെ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. കൊളത്തൂര്‍ കല്ലളി മഞ്ഞനടുക്കത്തെ നൗഷാദിന്റെ മകന്‍ കെ മുഹമ്മദ് സഫ് വാനെയാണ് വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.
ഉമ്മയുടെ വീടായ ഏഴാംമൈലിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സഫ് വാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ഉമ്മയുടെ വീട്ടിലെത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതുസംബന്ധിച്ച പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.