കാസര്‍കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം
വിനയ മെഡിക്കല്‍സിന് സമീപം ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം ഉണ്ടായത്.;
കാസര്‍കോട്: കാസര്‍കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. വിനയ മെഡിക്കല്‍സിന് സമീപം ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം ഉണ്ടായത്. കാസര്‍കോട് ടൗണില്‍ നിന്നും മധൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആലംപാടിയില്‍ നിന്നും നെല്ലിക്കുന്നിലേക്ക് പോകുകയായിരുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് ഗുരുതരം. സ്വകാര്യ ബസ് ഡ്രൈവര്‍ കമലാക്ഷ(46)നാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. അപകടത്തില്‍ സ്വകാര്യ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസില്‍ സീറ്റിനിടയില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. തുടര്‍ന്ന് കൂട്ടിയിടിയില്‍ കുടുങ്ങിയ ബസുകള്‍ ക്രെയിന്‍ ഉപയോഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. പരിക്കേറ്റവരെ ബാങ്ക് റോഡിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കമലാക്ഷനെ കൂടാതെ മന്നിപ്പാടിയിലെ സ്വപ്‌ന(45), ആലംപാടിയിലെ മുസ്തഫ(41), പട് ളയിലെ അബ്ബാസ്(66), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ വിദ്യാനഗറിലെ സഫീര്‍(40), ആലംപാടിയിലെ അബ്ദുല്‍ റഹ് മാന്‍(50),മീപ്പുഗുരിയിലെ സുരേഷ്(49), ഉളിയത്തടുക്കയിലെ സരസ്വതി(57), തുടങ്ങിയവരാണ് പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നത്. മറ്റുള്ളവരുടെ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ.