ഛര്‍ദ്ദിച്ച് അവശനിലയിലായ യുവാവ് ആസ്പത്രിയില്‍ മരിച്ചു
പാലാവയല്‍ നിരത്തുംതട്ട് ചെറുവീട്ടില്‍ രവിയുടെ മകന്‍ രാജീവന്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-05-08 06:34 GMT
കാഞ്ഞങ്ങാട്: ഛര്‍ദ്ദിച്ച് അവശനിലയിലായ യുവാവ് ആസ്പത്രിയില്‍ മരിച്ചു. പാലാവയല്‍ നിരത്തുംതട്ട് ചെറുവീട്ടില്‍ രവിയുടെ മകന്‍ സി രാജീവന്‍(26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് രാജീവന് ഛര്‍ദ്ദിയുണ്ടായത്. ആദ്യം ചെറുപുഴ സഹകരണാസ്പത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എന്നാല്‍ ചികിത്സയ്ക്കിടെ പിന്നീട് മരണം സംഭവിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.