തിരഞ്ഞെടുപ്പ് ദിവസം ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ നിയുക്ത പഞ്ചായത്തംഗം അറസ്റ്റില്‍
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ദിവസം ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിനെയും പൊലീസ് സംഘത്തെയും അക്രമിച്ച സംഭവത്തില്‍ നിയുക്ത പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. അജാനൂര്‍ പഞ്ചായത്തിലെ 24-ാം വാര്‍ഡില്‍ നിന്ന് ജയിച്ച മുസ്ലിംലീഗിലെ സി.എച്ച് നിസാമുദ്ദീനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ചിത്താരി ഹിമായത്തുല്‍ സ്‌കൂളിലെ പോളിങ്ങ് ബൂത്തില്‍ ഏജന്റുമാരായ ഐ.എന്‍.എല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപെടുത്തി ആക്രമിച്ചുവെന്നായിരുന്നു കേസ്. നിസാമുദ്ദീന്‍ ഉള്‍പ്പെടെ 19 യു.ഡി.എഫുകാര്‍ക്കെതിരെയായിരുന്നു കേസ്.