വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു: സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്;
By : Online correspondent
Update: 2025-05-04 08:12 GMT
കാഞ്ഞങ്ങാട്: വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
എളേരിത്തട്ട് മയിലു വള്ളിയിലെ കെവി റിജേഷിന്റെ (32)പരാതിയില്‍ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ശനിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം.
റജിയുടെ പറമ്പിലെ വാഴയുടെ കൈ വിജേഷ് വെട്ടിയെന്നാരോപിച്ച് യുവാവിനെ റജിയുടെ കടയിലെത്തിക്കുകയും മരവടി കൊണ്ടും കൈ കൊണ്ടും അടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖത്ത് തുപ്പുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു എന്നാണ് കേസ്.