ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
നീലേശ്വരം ചായ്യോത്തെ സിനീഷിനെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-09-15 04:33 GMT
ബേക്കല്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ചായ്യോത്തെ സിനീഷിനെ(27)യാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 21കാരിയുടെ പരാതിയിലാണ് സനീഷിനെതിരെ കേസെടുത്തത്. സിനീഷിനെ ഇന്‍സ്റ്റഗ്രാമ ിലൂടെയാണ് പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സിനീഷ് കാര്‍ ഷോറൂം ജീവനക്കാരനാണ്.