14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സഹപാഠിക്കെതിരെയും കേസ്

കല്ലൂരാവി സ്വദേശി മഷൂഖിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-07-05 06:44 GMT

കാഞ്ഞങ്ങാട്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി സ്വദേശി മഷൂഖിനെ(25)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മഷൂഖിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.

പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മഷൂഖിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ സഹപാഠിക്കെതിരെയും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ മഷൂഖിന് പുറമെ മറ്റൊരു ദിവസം സഹപാഠിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Similar News